Friday, October 17, 2008

ദ്വിതീയ പാദം

(കാകളി)

അച്യുതന്റെ ഗുണം കേട്ടു കേട്ടാവോള-
മിച്ഛ മറ്റൊന്നിലും കൈവരാ നിര്‍ണ്ണയം
വിശ്വനഥോദയം കേള്‍പ്പതിന്നും മഹാ
പാപികള്‍ക്കെത്തുമോ! കൃഷ്ണരാമാ ഹരേ.
ആഭിമുഖ്യം വരും പുണ്യപൂരത്തിനാ-
ലാദിനാഥന്‍ കൃപാലേശമുള്ളോര്‍ക്കുടന്‍
ശാപമുണ്ടായശേഷം പരീക്ഷിത്തിന-
ങ്ങേശിപോല്‍ പണ്ടതും കൃഷ്ണരാമാ ഹരേ!
ഇന്നൃപന്‍ പാണ്ഡവന്മാരുടെ പൌത്രനാം
ഭാരതേ സംഗരേ മാതൃ ഗര്‍ഭസ്ഥിതന്‍
വന്ന ബ്രഹ്മാസ്ത്രതേജസ്സു തട്ടാതെ ശ്രീ
കൃഷ്ണനാല്‍ പാലിതന്‍ കൃഷ്ണരാമാഹരേ!
ഈശ്വരാധീനമെന്നോര്‍ത്തു വിശ്വം നൃപന്‍
വിശ്വസിച്ചു സദാ തല്‍ പദാംഭോരുഹം
വിശ്വരക്ഷാവിധൌ വിഷ്ണുവെന്നിത്ര ന
ന്നാരുമോര്‍ത്തില്ലഹോ! കൃഷ്ണരാമാഹരേ!
ഊഢമോദേന നായാട്ടിനായ് പോയവന്‍
കാട്ടിലെങ്ങും നടന്നാര്‍ത്തിദാഹങ്ങളാല്‍
ആശ്രമേ ചെന്നു കണ്ടാമ്മുനിപ്രൌഢനേ
ധ്യാനമാര്‍ ഗ്ഗസ്ഥിതം കൃഷ്ണരാമാഹരേ!
എത്രയും കള്ളനത്രേ മഹായോഗിപോ-
ലിത്ര വെള്ളം കൊടാ ദാഹമുള്ളോര്‍ക്കിവന്‍
ഇത്ഥമുള്ളില്‍ ക്രൂധാ ചത്തപാമ്പൊന്നെടു-
ത്തിട്ടവന്‍ മെയ്യിലേ കൃഷ്ണരാമാഹരേ
ഏറ്റവും കോപമുള്‍ക്കൊണ്ടു തല്‍ പുത്രന-
ങ്ങൂറ്റമായോരു ശാപം കൊടുത്തു ബലാല്‍
ധൂര്‍ത്തനാം ഭൂപനെത്തക്ഷകന്‍ താന്‍ കടി-
ച്ചീടുമേഴാംദിനേ കൃഷ്ണരാമാഹരേ!
ഐഹികംതന്നിലുള്ളാഗ്രഹം പോക്കുവാന്‍
ഈശ്വരന്‍ താന്‍ വരുത്തീ നൃപന്നിക്രിയ
അപ്പൊഴേ താന്‍ പിഴച്ചെന്നു തദ്ബാലകന്‍
തല്‍ പുരം പുക്കുപോല്‍ കൃഷ്ണരാമാഹരേ!
ഒന്നുകൊണ്ടും നമുക്കിന്നിവയ്യാ വിപ-
ത്തിന്നുതന്നേ വരുത്തേണമേ തല്‍ ഫലം
ഇന്നുഞാന്‍ നിന്ദ്യനാകാനഹോ! കാരണം
ശാപശക്തി ബത! കൃഷ്ണരാമാഹരേ!
ഓര്‍ത്തിവണ്ണം തപിക്കും വിധൌ ഭൂമിപന്‍
ശാപമാകര്‍ണ്യ കര്‍ ണ്ണാഗതം തല്‍ക്ഷണം
തീര്‍ത്തുവച്ചാന്‍ ത്രിലോകത്തിലുള്ളാഗ്രഹം
പാര്‍ത്ഥവംശോത്‍ഭവന്‍ കൃഷ്ണരാമാഹരേ!
ഔരസേ വച്ചു ഭൂരക്ഷയാം ഭാരവും
മാനസേ വച്ചു ഗോവിന്ദ പാദാംബുജം
ചാരുഗംഗാതടം പുക്കിരുന്നീടിനാന്‍
ചേരുവാന്‍ ത്വല്‍ പദം കൃഷ്ണരാമാ ഹരേ!
അക്ഷണം വന്ന നാനാമുനി‍പ്രൌഢരേ
സല്‍ക്കരിച്ചാശു വന്ദിച്ചിരുത്തീ നൃപന്‍
ത്വച്ചിലമ്പാമ്മുനി ശ്രേഷ്ഠനാം മുനിശുകന്‍
തത്ര വന്നൂ തദാ കൃഷ്ണരാമാഹരേ!
കൃഷ്ണരാമാദി നാമങ്ങളോതായ്കിലോ
നിഷ് ഫലം ബ്രഹ്മജന്മം ലഭിച്ചാലതും
വിഷ്ണുലോകം ഗമിക്കും മഹാനീചനും
വിഷ്ണു സല്‍ക്കീര്‍ ത്തനാല്‍ കൃഷ്ണരാമാ ഹരേ!

ദ്വിതീയപാദം സമാപ്തം

No comments: