Thursday, January 15, 2009

ഉപദേശക്രമം

പൃഥ്വീശന്‍ ചോദ്യം ചെയ്താന്‍ നാരദനതുപിന്നെ
സത്തുക്കള്‍ക്കാര്‍ക്കാനും താനുപദേശിച്ചാനെങ്കില്‍
സത്വരമതുമെനിക്കരുളിച്ചെയ്തീടേണം
ഇത് ഥമാഹന്തകേട്ടു ശ്രീശുകനതുനേരം
നിശ്ശേ ഷാര്‍ത്ഥങ്ങള്‍ സകലേശ്വരന്‍ നാരായണന്‍
വിശ്വപാലകന്‍ ജഗത് സര്‍ ഗ്ഗാദി ചരിത്രങ്ങള്‍
വര്‍ത്തിച്ചോരവസ്ഥകളാദിയായെല്ലാറ്റിനും
ഉത്തരമായ് ക്കൊണ്ടത്ര ശുദ്ധമായ് വിളങ്ങീടും
ശ്രീഭാഗവതം പുരാണോത്തമമരുള്‍ ചെയ്താ-
നഭയാഗുരുപാരമ്പ ര്യാദി സകലവും;
തല്‍ പ്രബന്ധത്തെ സംക്ഷേപിച്ചുടന്‍ നിനക്കുഞാ-
നിപ്പോളുള്ളവസരം കോണ്ടാവതറിയിക്കാം.
എങ്കിലോമുന്നതന്റെ നാഭിയിലുളവായ
പങ്കജാസനനപേക്ഷിക്കയാലഖിലേശന്‍
പങ്കജനാഭനുപദേശിച്ചാന്‍ ഭാഗവതം
പങ്കജോത്ഭവന്‍ താനും തന്നുടെ തനയനാം
നാരദന്‍ തനിക്കുപദേശിച്ചാനതുപിന്നെ
നാരദന്‍ വേദവ്യാസന്‍ തനിക്കുമതുപോലെ
വ്യാസനുമെനിക്കുപദേശിച്ചാനതുമുദാ;
വാസനയേറും നിനക്കൊക്കവേ വാഴിപോലെ
ചൊല്ലുവനെല്ലാം ദശലക്ഷണമായിട്ടുള്ളൊ-
ന്നല്ലോ കേവലം ജഗത് സര്‍ഗ്ഗാദിക്രമവശാല്‍,
സര്‍ ഗ്ഗവും വിസര്‍ ഗ്ഗവും സ്ഥാനവും പോഷണവും
സദ്ഗുണനിധേ! പുനരൂതികള്‍ മന്വന്തരം,
ഈശാനുകഥാനിരോധം പുനരിവിടെബ് ഭൂ-
മീശാ! മുക്തയും പിന്നേതാശ്രയമെന്നീവണ്ണം
പത്തുലക്ഷണങ്ങളാകുന്നിതങ്ങവപത്തും
വിസ്തരിച്ചോരോന്നോരോന്നായരുള്‍ ചെയ്തു താതന്‍,
ഇവറ്റില്‍ പത്താമതാമാശ്രയമതിമുഖ്യം
പവിത്രമതിനെസ്സാധിപ്പാനായ് മറ്റൊമ്പതും
വദിച്ചീടുന്നു ബ്രഹ്മപ്രതിപാദകമായി-
ട്ടുദിക്കും ഭാഗവത പ്രാമാണ്യമാര്‍ഗ്ഗത്താലെ.
വദിച്ചേനേവം സംക്ഷേപിച്ചുടന്‍ ദ്വിതീയാര്‍ത്ഥം
പഠിക്കാമിനിത്തൃതീയാദികളോരോന്നിനാല്‍.

ശ്രീമഹാഭാഗവതം
ദ്വിതീയസ്കന്ധം സമാപ്തം
( കഥാ സംഗ്രഹം- ബ്രഹ്മാവിന് ഭഗവാന്‍ ഉപദേശിച്ച ചതുര്‍ശ്ലോകീ ഭാഗവതം.. പത്തു ലക്ഷണങ്ങള്‍..)