Tuesday, January 20, 2009

വരാഹാവതാരം

എങ്കിലോ കേട്ടാലും നീ മുന്നമങ്ങൊരു ദിനം
പങ്കജസഖന്‍ മറഞ്ഞീടുവാന്‍ തുടങ്ങുമ്പോള്‍
സന്ധ്യോപാസനം ചെയ്തുകശ്യപ പ്രജാപതി
ചന്തമായിരുന്നവളന്തികേചെന്നാളുടന്‍
കാമപീഡിതയായ കാമിനി ദിതി മന-
സ്കാമവേഗേന ഭര്‍ത്താവോടുനപേക്ഷിച്ചാള്‍:-
‘ഇപ്പൊഴിങ്ങെനിക്കുള്ളിലാഗ്രഹം രതിയിങ്കല്‍
മുല്പാടീവണ്ണമൊരു ദര്‍പ്പമുണ്ടായീലയോ.’
നിസ്ത്രപമേവം പറഞ്ഞീടിനമനമനോജ്ഞയോ-
ടുള്‍ത്താരില്‍ വിചാരിച്ചു കശ്യപന്‍ താനും ചൊന്നാന്‍:
‘എന്തെടോ! മനോഹരേ! നിന്മനോഗതമിദ-
മെന്തൊരു കഷ്ടം കുറഞ്ഞോന്നുള്ളില്‍ ക്ഷമിയാതെ
സന്ധ്യാവേളയിങ്കലിക്കൂട്ടനാചാരങ്ങളെ-
ച്ചിന്തിച്ചീടരുതെന്നു നീയറിയാഞ്ഞല്ലല്ലോ
പാര്‍ക്കേണം കുറഞ്ഞൊന്നെ’ന്നിങ്ങനെ പലവുരു
ചേല്‍ ക്കണ്ണാല്‍ തന്നോടനുസരിച്ചു വാത്സല്യത്താല്‍
കശ്യപന്‍ പറഞ്ഞതുകേളാതെ മുതിര്‍ന്നുടന്‍
ആശ്ലേഷിച്ചനംഗവേഗാശയാ മനോഹരി
വായ്ക്കുമാനന്ദത്തോടെ വായ്ക്കൊണ്ടാളധരവും
നീക്കിനാള്‍ നീവീബന്ധമെന്തൊരു പരാധീനം.
അങ്ങനെയെല്ലാമവള്‍ കോപ്പിട്ടോരളവിങ്കല്‍
അംഗജന്‍ താനും മലരമ്പുകള്‍ തൂകീടിനാന്‍.
തിങ്ങിനോരത്യാനന്ദമുള്‍ക്കൊണ്ടു മുനീന്ദ്രനും
സംഗവേഗേന രമിച്ചീടിനാനാകും വണ്ണം.
ഗര്‍ഭവുമവള്‍ക്കുടനുത്ഭവിച്ചതുപൊഴു-
തര്‍ ഭകനുടെ കൊടും ക്രൂരമാം തേജോമയാല്‍
ദിക്കെഴും ഘോരാകാരമായ് ചമഞ്ഞതുകണ്ടി-
ട്ടുള്‍ക്കാമ്പിലതിഭയമുള്‍ക്കൊണ്ടു ദേവാദികള്‍
പുഷ്കരോത്ഭവനോടു ചോദിച്ചാ‘രതിന്‍ മൂലം
ഇക്കാലമെന്തെന്നരുള്‍ ചെയ്തീടണ’മെന്നീവണ്ണം
കേട്ടുടനവരോടു ബ്രഹ്മാവും ചിരിച്ചുടന്‍
കേട്ടാലും പരമാര്‍ത്ഥേമെന്നരുള്‍ചെയ്തീടിനാന്‍:-
‘പണ്ടൊരു ദിനം സനകാദികള്‍ മുകുന്ദനെ-
ക്കണ്ടു വന്ദിപ്പാനങ്ങു വൈകുണ്ഠ ലോകത്തിങ്കല്‍
ചെന്നടുത്തളവുതാന്‍ ഗോപുര ദ്വാരാന്തികേ
നിന്നുടന്‍ തടുത്തൊരു ജയനും വിജയനും
താപസ ശാപത്താലെ ദാനവന്മാരായ് വരും
ശ്രീപതി വധിച്ചു സായൂജ്യവും വരുത്തീടും.
കേവലമവര്‍ വന്നു ദിതിതന്‍ ഗര്‍ഭത്തിങ്കല്‍
ആവിര്‍ഭൂതന്മാരാവാനാരംഭിച്ചതിനാലെ
ഘോരന്മാരുടെ തേജസ്സായതിക്കാണായ് വന്ന-
താരുമില്ലവരോടു നേരേ നില്പതിനെങ്ങും;
മാധവന്‍ ജഗല്‍ പതി താനവര്‍കളെക്കൊല്ലും
ബാധകള്‍ നമുക്കേതുമില്ല പോയാലും നിങ്ങള്‍.’
സാദരം ബ്രഹ്മാവരുള്‍ ചെയ്തതീവണ്ണം കേട്ടു
മോദേന തത്തല്‍ സ്ഥാനം പ്രാപിച്ചാരമരരും
ദാനവപ്രവരനാം ഹിരണ്യകശിപുവും
മാനിയാം ഹിരണ്യാക്ഷന്‍ താനുമങ്ങതുകാലം
ജാതരായപ്പോള്‍ കണ്ട ദുര്‍ന്നിമിത്തങ്ങള്‍ ചൊല്‍വാ-
നേതുമേ നമ്മാലരുതങ്ങവരിരുവരും
വേഗേന വളര്‍ന്നതി മുഷ്കരന്മാരായ് വന്നാര്‍
ഭാഗവതാഢ്യന്മാരെ ദ്വേഷിച്ചാരനുദിനം
വാരിജാസനന്‍ തന്നെസ്സേവിച്ചാര്‍ വേണ്ടും വണ്ണം
പാരാതെ തങ്ങള്‍ക്കുള്ളില്‍ ചേരുന്ന വരങ്ങളും
വീരന്മാര്‍ വരിച്ചുകൊണ്ടീരേഴുലോകങ്ങളും
വീറോടുകൂടെജ്ജയിച്ചേകശാസനയാലെ
മാരാരി മുരഹരന്മാരാദിനാഥന്മാരെ-
പ്പേരാരും പറയുമ്പോളരുതെന്നാക്കീടിനാര്‍
പാരാതെ തിരുനാമമാരാനും ചൊല്ലീടുകില്‍
പാരതിലവരുടെയല്ലാതെയരുതല്ലോ.
ലോകങ്ങള്‍ക്കെല്ലാം നാഥന്മാര്‍ തങ്ങളൊഴിഞ്ഞില്ലെ-
ന്നാകെയങ്ങടക്കിവാണീടിനാര്‍ ജഗത്ത്രയം
അങ്ങനെ ഹിരണ്യാക്ഷന്‍ നാനാദിഗ്വിജയാര്‍ത്ഥ-
മങ്ങുതാനൊരു ഗദാപാണിയായകതാരില്‍
തിങ്ങിന മദം പൂണ്ടു സഞ്ചരിച്ചീടും കാല-
മങ്ങോടിങ്ങോടു പേടിച്ചൊളിച്ചാരെല്ലാവരും;
തന്നോടു നേരിട്ടാരുമില്ലാഞ്ഞോരളവവന്‍
അര്‍ ണ്ണവം തന്നില്‍ ചെന്നങ്ങിറങ്ങിത്തിമിര്‍പ്പോടെ
തിങ്ങീടും തിരനിരമാലകള്‍ ഗദകൊണ്ട-
ങ്ങങ്ങോടിങ്ങോടു തല്ലിത്തകര്‍ത്തു തകര്‍ത്തുടന്‍
ചെന്നടുത്തളവതിഭീതനായൊളിച്ചോടി-
ച്ചെന്നു പാശിയും മധുവൈരിയോടവസ്ഥകള്‍
ചെന്നളവതികോപം പൂണ്ടു മാധവനൊരു
പന്നിയാ, യരവിന്ദ സംഭവനാസാരന്ധ്രം-
തന്നില്‍ നിന്നവതരിച്ചന്വേഷിച്ചീടുന്നേരം
ഖിന്നനായസുരനും ചെന്നുപാതാളം പുക്കാന്‍.
ഭൂമിയെദ്ധരിച്ചോടും ദാനവന്‍ താനസ്തബ്ധ
രോമാവായടുത്തൊരു നാഥനെക്കാണായപ്പോള്‍
വേപഥു ശരീരനായാടുകാല്‍ തുടര്‍ന്നു സ-
ന്താപവേഗേന ചുഴന്നാഹന്ത! ചെറുത്തുടന്‍
താഡനം ചെയ്താന്‍ ഗദകൊണ്ടതേലാതെ ചുഴ-
ന്നീടിന കിടീന്ദ്രനും കൂടവേ ലഘുതരം
ഭീതനാമവനുടല്‍ കീറുമാറുടനതി-
ക്രോധമുള്‍ക്കലര്‍ന്നു നിന്നാശുതാന്‍ പൊങ്ങീടിനാന്‍
താനുടന്‍ കുതിച്ചുയര്‍ന്നീടിനാനതിനു വേ-
ഗേന നാഥനുമവനിങ്ങിഴിഞ്ഞീടുന്നേരം
തീചിതറിന ദംഷ്ട്രാഗ്രേണപാഞ്ഞണഞ്ഞള-
വാചരണാനുവേഗാലാശുസംഭ്രമിച്ചുടന്‍
ചീളെന്നു ചുഴന്നു വട്ടം തിരിഞ്ഞതുനേരം
വ്യാളിയെപ്പോലെ തുടര്‍ന്നീടിനാന്‍ മുകുന്ദനും.
മാറിനിന്നസുരനും കേവലം ഗദകൊണ്ടു
വീറോടു മുതുകിലാമ്മാറുടന്‍ താഡിക്കുമ്പോള്‍
കൂടവേതിരിഞ്ഞു പാഞ്ഞീടിനാന്‍ ജഗന്നാഥന്‍
പാടവം കലര്‍ന്നവന്താണനന്താന്തര്‍ഭാഗേ
താവിനാനതു കണ്ടു ദേവദേവേശന്‍ താനും
മേവിനാന്‍ ചിറകുള്ള ഘോണിയെന്നതു പോലെ
കീറിനാനതുപൊഴുതങ്ങവയവങ്ങള-
ങ്ങേറിനോരഴല്‍ പൂണ്ടു ദാനവപ്രവരനും
വാരിധിതന്നില്‍ ഗദകൊണ്ടറഞ്ഞുന്തിത്തള്ളി-
പ്പാരാതെ ഗദാഗ്രംകൊണ്ടൂന്നി മുക്കിനാനപ്പോള്‍
ക്ഷീണിതയൊഴിഞ്ഞുയര്‍ന്നങ്ങധോമുഖത്തൊടും
താണവന്‍ മുതുകുഴുതാറേഴുകീറും വിധൌ
ചോരകൊണ്ടഭിഷിക്തനായവന്‍ തളര്‍ന്നഹോ!
കാരണജലത്തില്‍ വീണീടിനാനനേകധാ,
നാഥനും പല വാരിവീചിഭിരോരോവിധം
പ്രാഥനാകൃതേര്‍ വിളയാടിനാനാകും വണ്ണം
കേവലം പലവുരുവിങ്ങനെ പലകാലം
ദേവാരി വാസുദേവന്മാര്‍ കലഹിക്കും വിധൌ
വാരിജാസനന്‍ മുതലായവരെല്ലാമിനി-
പ്പോരുമിക്കളിയെന്നു നാഥനെ സ്തുതിക്കുമ്പോള്‍
കാലമൊട്ടേറെക്കഴിഞ്ഞീടിനോരനന്തരം
കാലാത്മാജഗന്മയനാകിയ നാരായണന്‍
ദാനവനുടന്‍ മദ്ധ്യേകീറിനാനെന്നുള്ളതേ
മാനസേ വിചാരിച്ചാലാവതെന്നുള്ളു ചൊല്‍ വാന്‍.
മാനിയാമവന്‍ മരിച്ചീടിനോരനന്തരം
ക്ഷോണിയെദ്ദംഷ്ട്രാഗ്രേ ചേര്‍ത്താശു തല്‍ സ്ഥാനത്തിങ്കല്‍
സ്ഥാപിച്ചീടിനാന്‍ മഹാ യജ്ഞാംഗ സ്വരൂപകന്‍
താപത്യാഗായമുനി മണ്ഡലാല്‍ സ്തുതിച്ചീടും
ധാതാവുതന്നെക്കൊണ്ടു കേവലന്‍ സൃഷ്ടിപ്പിച്ചാന്‍
പ്രീതയാമവനിയിലാമ്മാറുനിരന്തരം.

കഥ ചുരുക്കത്തിൽ...