Sunday, May 10, 2009

പ്രചേതാക്കളുടെ ചരിത്രം

ഭൂപാലപുത്രന്‍ വിജിതാശ്വനു പിന്നെ
ഭൂപരിപാലനം ചെയ്തു വാഴുന്ന നാള്‍
ഹര്യക്ഷനും ധ്രൂമ്രകേശന്‍ വൃകനുമ-
ങ്ങര്‍ഹത്വമേറ്റമേറീടും ദ്രവിണസന്‍-
താനും സഹജരവന്ന, വര്‍നാല്‍ വരും
സാനന്ദമാഹന്ത! പൂര്‍വാദി ദിക്കുകള്‍
നാലും പരിചോടു പാലിച്ചിരുന്നിത-
ക്കാലം ഹവിര്‍ധാധനായിതുരാജ്യവും
അവനുമകന്‍ പ്രാചീനബര്‍ഹിസ്സവ
നവനീമണ്ഡലമഖിലന്നിറയെ
പ്രാചീനാഗ്രസ്ഥസ്തംബദര്‍ഭകളാലെ
പ്രാപിച്ചാര്‍ യജ്ഞങ്ങള്‍ക്കതിനാലപി
നാമമതായിതവന്നു ശതദ്രുതി
കാമിനീ രത്നം സമുദ്രാത്മജയവള്‍-
ത്തന്നെച്ചതുര്‍മുഖന്‍ തന്‍ നിയോഗത്തിനാല്‍
മന്നവന്‍ വേട്ടു സുഖിച്ചു വാഴുന്നനാള്‍,
പുത്രരവള്‍‌ ‍പെറ്റുടന്‍ പ്രചേതാക്കളെ-
ന്നത്രൈവ പത്തുപേരുണായിതൂഴിയില്‍.

തല്‍‌പ്രചേതാക്കള്‍ സംസാരവിഷയങ്ങള്‍
ഉള്‍പ്പൂവിലേതുമൊന്നിച്ഛിയാതേപരം
ചിദ്ഘനമാത്മരമ്യസ്വയം ജ്യോതിഷം
തല്‍ക്കാരണമുപാസിച്ചവരേവരും
പശ്ചിമദിക്കുനോക്കിത്തപസ്സിന്നുപോയ്
സ്വച്ഛബുദ്ധ്യാ പരമാത്മജ്ഞാനാര്‍ത്ഥികള്‍;
താമരപ്പൊയ്കകള്‍ തീരദേശത്തു ചെ-
ന്നാമോദശാലികള്‍ തങ്ങളിരുന്നുടന്‍
ഗാന്ധര്‍വവും ശ്രവിച്ചാനന്ദചിത്തരായ്
ശാന്തേതരം പൊയ്കതന്നില്‍ നിഞ്ഞ്ജസാ
നേരേ കരേറി പരിചോടെഴുന്നള്ളും
ശ്രീരുദ്രനെ നമസ്കാരവും ചെയ്തവര്‍
നിന്നനേരം പ്രസദിച്ചഥ രുദ്രനും
നിന്നവരോടരുള്‍ ചെയ്തു മധുരമായ്:-
“നിങ്ങള്‍ മഹത്വമേറും പ്രചേതാക്കളെ-
ന്നിങ്ങനെ ചൊല്ലും മഹത്തുക്കളല്ലയോ?
തുല്യാത്മനാ മരുവീടും പ്രധാനികള്‍
കല്യാണശീലന്മാര്‍ ഭാഗതാഢന്മാര്‍
നല്ല ഭക്തന്മാരവരെയനുഗ്രഹി-
ച്ചല്ലലൊഴിപ്പതിനുള്ളൊരു ഞാനിപ്പോള്‍
രുദ്രഗീതം മഹാമന്ത്രം തെളിഞ്ഞതി-
ഭദ്രാത്മനാ നിങ്ങള്‍ക്കാശു ചൊല്ലിത്തരാം;
ശുദ്ധബുദ്ധ്യാ ജപിച്ചാലുമിസ്തോത്ര” മെ
ന്നത്യാദരാലുപദേശിച്ചരുളിനാന്‍.
തല്‍ക്കീര്‍ത്തനേന തപസ്സിനായ്ക്കൊണ്ടവ-
രക്കാല‍മസ്സമുദ്രേ മുഴുകീടിനാര്‍.

കഥാസംഗ്രഹം